Skip to main content

നവകേരള സദസ് : കുന്നത്തുനാട് മണ്ഡലത്തിൽ ഫ്ലാഷ് മോബും ഭക്ഷ്യമേളയും സംഘടിപ്പിച്ചു 

 

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നവകേരള  സദസിന്റെ പ്രചാരണാർത്ഥം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവതികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പി. വി. ശ്രീനിജിൻ എംഎൽഎ ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പള്ളിക്കര, കിഴക്കമ്പലം, വാഴക്കുളം, പട്ടിമറ്റം, നെല്ലാട്, ഐരാപുരം, കടയിരുപ്പ്, പുത്തൻക്കുരിശ്, വെണ്ണിക്കുളം, തിരുവാണിയൂർ, എന്നിവിടങ്ങളിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഫ്ലാഷ് മോബ് കോലഞ്ചേരിയിൽ സമാപിച്ചു.

കുന്നത്തുനാട്, മഴുവന്നൂർ, വാഴക്കുളം, പൂതൃക്ക, തിരുവാണിയൂർ , ഐക്കരനാട് , കിഴക്കമ്പലം, പുത്തൻകുരിശ്  തുടങ്ങി പഞ്ചായത്ത് തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ  ഭക്ഷ്യമേളകളും സംഘടിപ്പിച്ചു.

ഡിസംബർ ഒൻപതിന്  വൈകിട്ട് ആറിന് കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് കോളേജ് മൈതാനിയിലാണ് കുന്നത്തുനാട് നിയോജകമണ്ഡലം നവകേരള സദസ് സംഘടിപ്പിക്കുന്നത് .

date