Skip to main content
നവ കേരള സദസ്സ്; മോണിംഗ് വാക്ക് നടത്തി

നവ കേരള സദസ്സ്; മോണിംഗ് വാക്ക് നടത്തി

ഡിസംബര്‍ 6 ന് തലോര്‍ ദീപ്തി സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിക്കുന്ന പുതുക്കാട് മണ്ഡലം നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മോണിംഗ് വാക്ക് നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ പി.ഡി നെല്‍സണ്‍, വി.കെ. വിനീഷ്, പി.എന്‍. വിഷ്ണു, വി.ആര്‍. രബീഷ്, വി.എ. നവീന്‍ഘോഷ്, കെ.എസ്. അഞ്ജലി തുടങ്ങിയവര്‍ സംസാരിച്ചു. നന്തിക്കരയില്‍ നിന്നും ആരംഭിച്ച മോണിംഗ് വാക്ക് പുതുക്കാട് സമാപിച്ചു.

date