Skip to main content

പലസ്തീന്‍ വിഷയത്തില്‍ വാര്‍ത്താവതരണ മത്സരം

 

കേരള മീഡിയ അക്കാദമി കോളേജ്/ ഹയര്‍ സെക്കൻഡറി തലം കേന്ദ്രീകരിച്ച് പലസ്തീന്‍ വിഷയത്തില്‍ വാര്‍ത്താവതരണ മത്സരം സംഘടിപ്പിക്കുന്നു. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക്  യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും. മത്സരാര്‍ത്ഥികള്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിച്ച് തയ്യാറാക്കി അയക്കണം. വായിച്ച വാര്‍ത്തകള്‍ ഇമെയില്‍ മുഖേന അയക്കാവുന്ന രീതിയില്‍ എംപി4 ഫോര്‍മാറ്റില്‍ ആയിരിക്കണം അയയ്‌ക്കേണ്ടത്.

പത്രവാര്‍ത്തകള്‍ അതേപടി അനുകരിച്ച് അവതരിപ്പിക്കരുത്. വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലുള്ള മത്സരാര്‍ത്ഥികളുടെ അഭിരുചിയും സര്‍ഗ്ഗശേഷിയും അവതരണ മികവുമാണ് പരിഗണിക്കുക. മത്സരത്തിനായി മുതിര്‍ന്നവരുടെ സഹായം സ്വീകരിക്കരുത്. (സാങ്കേതിക സൗകര്യം ഒരുക്കല്‍ ഒഴികെ). താത്പര്യമുള്ളവര്‍ ഡിസംബര്‍ 14ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് വാര്‍ത്താ ബുള്ളറ്റിന്‍ mediaclub.gov@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. ഫോണ്‍: 0471-2726275, 0484-2422275

date