Skip to main content

'വയലട അൾട്രാ റൺ' ഡിസംബർ മൂന്നിന് 

 

ബാലുശ്ശേരി മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനും സാഹസിക കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തിനുമായി ദീർഘദൂര ഓട്ടമത്സരം സംഘടിപ്പിക്കുന്നു. 'വയലട അൾട്രാ റൺ' എന്ന പേരിൽ നടത്തുന്ന മത്സരം ഡിസംബർ മൂന്നിന് രാവിലെ ആറുമണിക്ക് ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ആരംഭിക്കും.

ബാലുശ്ശേരി കോട്ടനട വഴി വാഴോറമല നമ്പികുളം, തോരാട് മല, വയലട, തലയാട് ചീടിക്കുഴി, ചുരത്തോട് 26 മൈൽ, തോണിക്കടവ്, കോട്ടക്കുന്ന് എന്നീ പോയിന്റുകൾ താണ്ടി ഇല്ലിപ്പിലായി സമാപിക്കുന്നതാണ് മത്സരത്തിന്റെ റൂട്ട്. 30 കിലോമീറ്റർ, 60 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് മത്സരങ്ങൾ വൈകുന്നേരം ആറ് മണിയോടെ അവസാനിക്കും. 200 ഓളം പേർ മത്സരത്തിന്റെ ഭാഗമാകുമെന്ന് കെ.എം സച്ചിൻ ദേവ് എംഎൽഎ അറിയിച്ചു.

date