Skip to main content

വോട്ടർപട്ടിക പുതുക്കൽ; ഡിസംബർ മൂന്നിന് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ക്യാമ്പയിൻ

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024നോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായി ഡിസംബർ മൂന്നിന് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പു വിഭാഗത്തിന്റെയും ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, കുമരകം, വൈക്കം ബീച്ച് എന്നിവിടങ്ങളിലാണ് കാമ്പയിൻ. പരിപാടിയുടെ ഭാഗമായി മ്യൂസിക് ഷോ, ഫുഡ് സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കും. വോട്ടർ എൻറോൾമെന്റിനു പ്രത്യേക സ്റ്റാളുകളും സജ്ജീകരിക്കും.  പൊതുജനങ്ങൾ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചു.  

 

date