Skip to main content
ലഭിച്ചത് 4228 അപേക്ഷകൾ

കുന്നംകുളത്ത് ചരിത്രം കുറിച്ച് നവകേരള സദസ്സ്, ലഭിച്ചത് 4228 അപേക്ഷകൾ

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിച്ച നവകേരള സദസ്സ് കുന്നംകുളം മണ്ഡലത്തിൽ ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. ആവേശോജ്വലമായ സ്വീകരണമാണ് നവകേരള സദസ്സിന് കുന്നംകുളം മണ്ഡലം സാക്ഷ്യം വഹിച്ചത്. ചെറുവത്തൂർ ഗ്രൗണ്ടിലെ തിങ്ങി നിറഞ്ഞ സദസ്സ് മുഖ്യ മന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി.

കുന്നംകുളം മണ്ഡലത്തിലെ സദസ്സിൽ 4228 അപേക്ഷകളാണ് ലഭിച്ചത്. ഭിന്നശേഷി വിഭാഗത്തിൽ 75, വയോജനങ്ങളുടെ 488 അപേക്ഷകളും, സ്ത്രീകളുടെ 1991, മറ്റ് വിഭാഗങ്ങളിലായി 1674 അപേക്ഷകളും ലഭിച്ചു.

date