Skip to main content

വനഭൂമി കുരുക്കഴിയുന്നു: 280 പേർക്ക് നാളെ നവകേരള സദസിൽ പട്ടയ വിതരണം

ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസമായ ഇന്ന് വെള്ളാനിക്കര കാർഷിക സർവ്വകലാശാല ഗ്രൗണ്ടിൽ നടക്കുന്ന ഒല്ലൂർ മണ്ഡല സദസിൽ ( ഡിസം - 5) 280 പേർ ക്ക് വനഭൂമിപട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. അഞ്ചു പേർക്ക് പട്ടയം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും ബാക്കിയുള്ള വർക്ക് കൗണ്ടറിൽനിന്നു പട്ടയരേഖ ലഭിക്കും. 2011 നും 2016നും ഇടയ്ക്ക് തൃശൂർ ജില്ലയിൽ വനഭൂമി പട്ടയം ആകെ നൽകി യത് 46 പേർക്ക് ആയിരുന്നു. ഇതിൽ ഒ ല്ലൂർ മണ്ഡലത്തിൽ 18 എണ്ണം മാത്രമായിരുന്നു. ഈ സർക്കാർ വന്നതിനു ശേഷം വനഭൂമി പട്ടയകാര്യത്തിൽ പ്രത്യേക ശ്രദ്ധനൽകി നടപടികൾ ആരംഭിച്ചു. കുറഞ്ഞ കാലയളവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും കഴിഞ്ഞു. തുടർന്ന് 2016- 2021 കാലയളവിൽ 635 വനഭൂമി പട്ടയവും 2021 മുതൽ ഇതുവരെ 1186 വനഭൂമി പട്ടയവും ഒ ല്ലൂർ മണ്ഡലത്തിൽ മാത്രം വിതരണം ചെയ്തു. ഇതോടെ ഈ പട്ടയങ്ങളുടെ എണ്ണം 1466ആകും.1977 നു മുൻപ് കുടിയേറിയ കർഷകർക്ക് പട്ടയം നൽകുന്നതിന് കേന്ദ്രാ നുമതി വേണം. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ പരി ഹരിച്ചുവരികയാണ്. കേന്ദ്രത്തിന്റെ അനുമതിക്കായി സർവ്വേ നടത്തി പരിവേശ് പോർട്ടലിൽ അവ ഉൾപ്പെടുത്തും. 4500ൽ ഏറെ അപേക്ഷ ജനുവരിയിൽ അയക്കാ നാകും. അർഹരായ മുഴുവൻ മലയോര കർഷകർക്കും ഈ സർക്കാരിന്റെ കാലത്തു പട്ടയം നൽകാനാവുമെന്നും മന്ത്രി പറഞ്ഞു.

date