Skip to main content

കായികക്ഷമത പരീക്ഷ

പോലീസ് വകുപ്പിൽ (ഐ ആർ ബി കമാൻഡോ വിങ്ങ്) പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ (കാറ്റഗറി നമ്പർ 136 / 2022) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ കായികക്ഷമത പരീക്ഷ ഡിസംബർ 11 മുതൽ 16 വരെ രാവിലെ 5 മുതൽ രാമവർമ്മപുരം ഡി എച്ച് ക്യു പരേഡ്, ഐആർ ബറ്റാലിയൻ ഗ്രൗണ്ടുകളിൽ നടക്കും. പ്രവേശന ടിക്കറ്റ്, അസൽ ഐഡി കാർഡ്, നിർദിഷ്ട രീതിയിൽ സർക്കാർ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം അനുവദിച്ച ഗ്രൗണ്ടിൽ അതത് ദിവസങ്ങളിൽ രാവിലെ അഞ്ചിന് എത്തണം. കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്തവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കില്ലെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

 

date