Skip to main content

ഹെറിറ്റേജ് ഡോക്യുമെ൯്റ് ട്രാ൯സ് ലേറ്റർ താത്കാലിക നിയമനം

 

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാ൯സ് ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യത സംസ്കൃതം ഐച്ഛിക വിഷയമായോ ഉപവിഷയമായോ എടുത്തിട്ടുളള ബിരുദം അല്ലെങ്കിൽ ബി.വിദ്വാ൯ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുളള മറ്റ് ഏതെങ്കിലും തത്തുല്യ ഡിപ്ലോമ. മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ എഴുതുവാനും വായിക്കുവാനും ഉളള കഴിവ്., പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുളള പരിഞ്ജാനം (പ്രായോഗിക പരീക്ഷ മുഖേന പരിഷോധിക്കുന്നതാണ്), നല്ല കയ്യക്ഷരം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഡിസംബർ 8 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രി൯സിപ്പൽ മുമ്പാകെ ഹാജരാകണം.

date