Skip to main content

കോതമംഗലം നവകേരള സദസ്സ്  : കൂട്ടയോട്ടം സംഘടിപ്പിച്ചു

 

നവകേരള സദസിന്റെ പ്രചാരണാർത്ഥം കോതമംഗലത്ത്  കൂട്ടയോട്ടം  സംഘടിപ്പിച്ചു.ഡിസംബർ പത്തിന്  ഉച്ചക്ക് 2 ന് മാർ ബേസിൽ സ്കൂൾ മൈതാനത്ത് നടക്കുന്ന നടക്കുന്ന നവകേരള സദസിന് മുന്നോടിയായാണ്  പരിപാടി നടത്തിയത്.

കോതമംഗലം ചെറിയ പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച് മുനിസിപ്പൽ ഓഫീസ് വരെയാണ് കൂട്ടയോട്ടം ക്രമീകരിച്ചിരുന്നത്. കോതമംഗലം പ്രിൻസിപ്പൽ എസ്.ഐ ആൽബിൻ സണ്ണി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

 ആന്റണി ജോൺ എം.എൽ.എ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ,  സംഘാടകസമിതി വൈസ് ചെയർമാൻമാരായ കെ.എ ജോയി, അഡ്വ. എ.എ അൻഷാദ്, പി.ടി ബെന്നി, സംഘാടകസമിതി അംഗങ്ങളായ പി.കെ രാജേഷ്,  ഷാജി പീച്ചക്കര, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, എ.ഇ.ഒ കെ.മനോ ശാന്തി, മുനിസിപ്പൽ കൗൺസിലർ കെ.എ നൗഷാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

date