Skip to main content

വോട്ടർപട്ടിക പുതുക്കൽ 2024: ഡിസംബർ 9 വരെ അവസരം

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി വോട്ടർപട്ടികയിലുളള അവകാശങ്ങളും ആക്ഷേപങ്ങളും ഡിസംബർ 9 വരെ നൽകാം. ഇതിൻറെ ഭാഗമായി പൊതുജനങ്ങൾക്ക് സഹായം നൽകുന്നതിനായി
ഡിസംബർ 8, 9 തീയതികളിലായി പ്രത്യേക ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു.  പൊതുജനങ്ങൾക്ക് വോട്ടർപട്ടിക പരിശോധിക്കുന്നതിനു സൗകര്യമുണ്ടാകും.  ജനനതീയതി, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാർ കാർഡ് നമ്പർ, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം പങ്കെടുത്ത് ക്യാമ്പെയ്ൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.  വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലൂടെയോ voters.eci.gov.in എന്ന വെബ്സൈറ്റിലൂടെയോ ബൂത്ത് ലെവൽ ഓഫീസർമാരെ സമീപിച്ചോ വോട്ടർപട്ടികയിൽ പേര് ചേർക്കാം.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1950 ൽ ബന്ധപ്പെടണം.

date