Skip to main content

ഹരിതകർമ്മസേനയ്ക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത കർമ്മസേന അംഗങ്ങൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ സേനാംഗങ്ങൾക്ക്  വിൽബാരോ, ഗംബൂട്ട് എന്നിവ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാല് വീൽബാരോ, സോർട്ടിംഗ് ടേബിൾ, ഫയർ എക്സ്റ്റിംഗുഷർ, ഗ്ലൗസ്, റെയിൻ കോട്ട്, മാസ്‌ക്, ഹാൻഡ് വാഷ്, ബക്കറ്റ്, കൊട്ട, ഗംബുട്ട് എന്നിവ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകിയത്. ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു അധ്യക്ഷത വഹിച്ചു. വി.ഇ.ഒ പ്രശാന്ത് കരുമ്പിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം നിസാർ കുന്നുമ്മൽ, അസിസ്റ്റന്റ് എക്‌സിക്യട്ടീവ് എഞ്ചീനീയർ എൻ.വി വിപിൻ, ഹെൽത്ത് ഇൻപെക്ടർ ജമാൽ കൊളത്തൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 94,300 രൂപയാണ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ചെലവഴിച്ചത്.
 

date