Skip to main content

നവകേരളസദസ് ഉപന്യാസ രചന ചിത്രരചന മത്സരം

നവകേരളസദസിന്റെ പ്രചരണാര്‍ഥം പുനലൂര്‍ മണ്ഡലത്തില്‍ നഗരസഭ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍, മുന്‍സിപല്‍ നേതൃസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി പുനലൂര്‍ സര്‍ക്കാര്‍ എല്‍ പി ജി എസില്‍ ഡിസംബര്‍ ഒമ്പത് രാവിലെ ഒമ്പതിന് ഉപന്യാസ - ചിത്രരചന മത്സരം നടത്തും. നഗരസഭയിലെ എല്ലാ ലൈബ്രറികളില്‍ നിന്നും രണ്ട് കുട്ടികള്‍ വീതം ഓരോ മത്സരത്തിലും പങ്കെടുപ്പിക്കണം എന്ന് കണ്‍വീനര്‍ അറിയിച്ചു

date