Skip to main content
നവകേരള സദസുമായി ബന്ധപ്പെട്ട് വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടത്തിയ വിളംബര ജാഥ.

നവകേരള സദസ്; വാഴപ്പള്ളിയിൽ   വിളംബരജാഥ സംഘടിപ്പിച്ചു

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത് ചങ്ങനാശേരിയിൽ ഡിസംബർ 13ന് വൈകിട്ട് നാലിന് ചങ്ങനാശേരി എസ.്ബി കോളേജിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വലിയകുളത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ അണിനിരന്നു.

ജാഥയ്ക്ക് ഗ്രാമപഞ്ചായത്ത് നവകേരള സദസ് സംഘാടകസമിതി ചെയർമാൻ അഡ്വ. ജോസഫ് ഫിലിപ്പ്, നവകേരള സദസ് കൺവീനറായ മായ നായർ, സബ് കമ്മറ്റി അംഗങ്ങളായ അനിത സാബു, സണ്ണി ചങ്ങൻകേരി, ലിജോ ഐസക്ക്, പി.എസ്. ഷാജഹാൻ, സുജിത്ത് കുമാർ, സുനിൽ കുമാർ, സി. സനൽ കുമാർ, എ.എം. തമ്പി, വാഴപ്പള്ളി വില്ലേജ് ഓഫീസർ രശ്മി കെ. നായർ,  ചെത്തിപ്പുഴ വില്ലേജ് ഓഫീസർ ഐ.എം. സീനത്ത് എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, വിവിധ ബഹുജന സംഘടനകൾ, യുവജന സംഘടനകൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ റാലിയിൽ പങ്കെടുത്തു. ഡിസംബർ 13 വൈകിട്ട് നാലിന് ചങ്ങനാശേരി എസ്ബി കോളേജിലാണ് നവകേരള സദസ് നടക്കുന്നത്.

 

date