Skip to main content

നവകേരള സദസ്: മാടപ്പള്ളിയിൽ വർണാഭമായ വിളംബര ജാഥ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത് ചങ്ങനാശേരിയിൽ ഡിസംബർ 13ന് വൈകിട്ട് നാലിന് ചങ്ങനാശേരി എസ.്ബി കോളേജിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ വർണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. പെരുമ്പനച്ചിയിൽ നിന്ന് ആരംഭിച്ച റാലിയിൽ അഞ്ഞൂറു പേർ പങ്കെടുത്തു. കോൽകളി, ദഫ് മുട്ട്, വർണ ബലൂണുകൾ എന്നിവ റാലിയെ വർണാഭമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മണിയമ്മ രാജു ജാഥ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തങ്കമ്മ ശശിധരമേനോൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എ. വിൻസൻ, പഞ്ചായത്തുതല സംഘാടകസമിതി അംഗങ്ങളായ കെ.കെ. മോഹനൻ, പി.എം. നൗഫൽ, ബാബു പാറായേലിൽ, ഫിലിനോ ജോസഫ്, രതികല, ശാന്തമ്മ, സുജാത സാബു, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, വിവിധ ബഹുജന സംഘടനകൾ, യുവജന സംഘടനകൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

 

date