Post Category
നവകേരള സദസ്: പായിപ്പാടിനെ വർണാഭമാക്കി വിളംബരജാഥ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണാർഥം പായിപ്പാട് ഗ്രാമപഞ്ചായത്തിലെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. പായിപ്പാട് കൊച്ചുപള്ളിയിൽനിന്
x
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണാർഥം പായിപ്പാട് ഗ്രാമപഞ്ചായത്തിലെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു.
പായിപ്പാട് കൊച്ചുപള്ളിയിൽനിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ഓഫീസിൽ അവസാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നവകേരള സദസ് ചെയർമാനുമായ കെ.ഡി. മോഹനൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. വർണാഭമായ ജാഥയിൽ നാനൂറുപേർ പങ്കാളികളായി. ചെണ്ടമേളം, മുത്തുകുട എന്നിവയുടെ അകമ്പടിയോടെ ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ വിളംബരജാഥയിൽ അണിനിരന്നു.
റാലിയിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എബി വർഗീസ്, നവകേരളം പഞ്ചായത്ത് കൺവീനർ ലിറ്റി തോമസ്, രാഷ്ട്രീയ പ്രതിനിധി കെ.കെ. മോനിച്ചൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments