Skip to main content
നവകേരള സദസിന്റെ ഒരുക്കം വിലയിരുത്താന വേദിയായ വൈക്കം ബീച്ച് സി.കെ. ആശ എം.എൽ.എ.യും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും സന്ദർശിച്ചപ്പോൾ.

നവകേരള സദസ്; വൈക്കത്ത് ഒരുക്കം വിലയിരുത്തി

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം ബീച്ചിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലതല അവലോകന യോഗം നടന്നു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷയായി. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ മുന്നൊരുക്കം വിലയിരുത്തി. നവകേരള സദസിന്റെ വേദിയായ വൈക്കം ബീച്ച് കളക്ടർ സന്ദർശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, നവകേരള സദസ് സംഘാടകസമിതി ജനറൽ കൺവീനർ പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ജോയിന്റ് കൺവീനറും തഹസിരുമായ ഇ.എം. റെജി, നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, സബ് കമ്മിറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date