Skip to main content
നവകേരള സദസിന്റെ ഭാഗമായി കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ നടന്ന വിളംബര ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്യുന്നു

നവകേരള സദസ്: കടുത്തുരുത്തിയിൽ വിളംബരജാഥകൾക്ക് തുടക്കം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ വിളംബര ജാഥകൾക്ക് തുടക്കമായി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വിളംബര ജാഥ കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്തു.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.  ചെണ്ടമേളം, കോൽകളി എന്നിവയുടെ അകമ്പടിയോടെ ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്തുതല ഉദ്യോഗസ്ഥർ എന്നിവർ വിളംബര ജാഥയിൽ അണിനിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈനമ്മ ഷാജു, സി.ബി. പ്രമോദ്, കെ.എസ്.സുമേഷ്, ജീൻസി എലിസബത്ത്, രാഷ്ട്രീയ പ്രതിനിധി കെ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

 

date