Skip to main content

അസാപ് കേരള പെരുമ്പാവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അവസരം

 

ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പെരുമ്പാവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് ഗ്രാജുവേറ്റ് ഇൻ്റേൺ തസ്‌തികയിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്.

താല്‌പര്യമുള്ളവർ ഡിസംബർ 9 രാവിലെ 10.30 ന് കുറുപ്പംപടി ഡയറ്റ് ക്യാമ്പസ്സിന് സമീപത്തുള്ള പെരുമ്പാവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495999655
 

date