Skip to main content

കള്ള് വ്യവസായ ക്ഷേമ നിധി ബോർഡ്‌ ബയോമെട്രിക് മസ്റ്ററിങ് നടത്തണം

 

കേരള കള്ള് വ്യവസായ ക്ഷേമ നിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട പെൻഷൻ ഗുണഭോക്താക്കൾ 2024 ജനുവരി 1 മുതൽ ഫെബ്രുവരി 29 നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ ബോർഡിൽ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം മസ്റ്ററിങ് ഫെയിലിങ് സർട്ടിഫിക്കറ്റ് കൂടി സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. മസ്റ്ററിങ് ചെയ്തവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. കൂടാതെ കുടുംബ / സാന്ത്വന പെൻഷൻ ഗുണഭോക്താക്കളിൽ 60 വയസ്സ് പൂർത്തിയാകാത്തവർ പുനർവിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഡിസംബർ മാസം 31 നുള്ളിൽ വെൽഫെയർ ഇൻസ്പെക്ടറാഫീസിൽ ഹാജരാക്കേണ്ടതാണ്.

date