Skip to main content
സായുധസേന പതാക ദിനാചാരണം: ജില്ലാതല ഉദ്ഘാടനം 

സായുധസേന പതാക ദിനാചാരണം: ജില്ലാതല ഉദ്ഘാടനം 

ആലപ്പുഴ: സായുധസേന പതാക ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സായുധ സേന പതാകയുടെ ആദ്യ വില്‍പനയും തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത നിര്‍വഹിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. വിംഗ് കമാന്‍ഡര്‍ സി.ഒ. ജോണ്‍ അധ്യക്ഷനായി. ജില്ല സൈനികക്ഷേമ ഓഫീസര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ വി.ആര്‍. സന്തോഷ്, നോട്ടറി ക്ലബ് പ്രസിഡന്റ് റിട്ട. കേണല്‍ സി. വിജയകുമാര്‍, ഇ.സി.എച്ച്.എസ്. ഓഫീസര്‍ ഇന്‍ ചാര്‍ജ് റിട്ട. കേണല്‍ എം. സണ്ണി കുര്യന്‍, എയര്‍ഫോഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് റിട്ട. വിങ് കമാന്‍ഡര്‍ എസ്. പരമേശ്വരന്‍, കേരള എക്‌സ് സര്‍വീസ് ലീഗ് ജില്ല പ്രസിഡന്റ് ക്യാപ്റ്റന്‍ കെ. കുട്ടന്‍നായര്‍, നാഷണല്‍ എക്‌സ് സര്‍വീസ് കോഡിനേഷന്‍ കമ്മിറ്റി ട്രഷറര്‍ കെ.പി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ വി. സുധാകരന്‍, എന്‍.സി.സി. കേഡറ്റുകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date