Skip to main content

ഉപതിരഞ്ഞെടുപ്പ്, ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവുകൾ നികത്തുന്നതിലേക്കായി ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.   ജില്ലയിലെ കായംകുളം നഗരസഭ-32-ഫാക്ടറി വാർഡ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് 01-തിരുവൻവണ്ടൂർ വാർഡ്/ നിയോജകമണ്ഡലം (തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ 1 മുതൽ 8 വരെ വാർഡുകൾ) എന്നിവയും ഉൾപ്പെട്ടിട്ടുള്ളതാണ്.  ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ , ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്നരേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾ പ്രത്യേക അനുമതി നൽകേണ്ടതാണെന്ന് ജില്ല കളക്ടർ അറിയിച്ചു.

date