Skip to main content

സമ്മറി റിവിഷന്‍: ഇന്‍ ഹൗസ് ക്യാമ്പ് സംഘടിപ്പിക്കും

ആലപ്പുഴ: സമ്മറി റിവിഷന്‍-2024 നോടനുബന്ധിച്ച് ഇന്നും നാളെയും (ഡിസംബര്‍ എട്ട്, ഒമ്പത്)സ്‌പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വില്ലേജ്/താലൂക്ക് തലങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കും. ഇലക്ഷന്‍ ലിറ്ററസി ക്ലബുമായി ചേര്‍ന്ന് താലൂക്ക് പരിധിയിലുള്ള പോളിടെക്‌നിക്/കോളജ്/കോച്ചിംഗ് സെന്റുകള്‍/ഐ.റ്റി പാര്‍ക്ക്/പാരലല്‍ കോളജ്, ട്യൂഷന്‍ സെന്റുകള്‍ എന്നിവിടങ്ങളില്‍ ഇന്‍ ഹൗസ് ക്യാമ്പ് സംഘടിപ്പിച്ച് പരമാവധിപേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള എല്ലാവിധ സംശയങ്ങള്‍ക്കും 1950 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.

date