Skip to main content
നവകേരളസദസ്സ്; കടക്കരപ്പള്ളിയില്‍ മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു 

നവകേരളസദസ്സ്; കടക്കരപ്പള്ളിയില്‍ മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു 

ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും മാലിന്യം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ സെമിനാറും നടന്നു. കണ്ടമംഗലം ആരാധനാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ് മുഖ്യാതിഥിയായി. ആരോഗ്യം പൊതുജന പങ്കാളിത്തത്തിലൂടെ എന്ന വിഷയത്തില്‍ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.വി.എസ് വിശ്വകലയും പ്രകൃതി സംരക്ഷണ നിയമങ്ങളും മാലിന്യ സംസ്‌കരണവും എന്ന വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ എഞ്ചിനീയര്‍ സി.വി സ്മിതയും ക്ലാസെടുത്തു. 
ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ന്മാരായ ടി.കെ സത്യാനന്ദന്‍, ബിന്ദു ഷിബു , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീദേവി രാമന്‍നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി, 
പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. മെല്‍വിന്‍ ജെ ഗോണ്‍സാല്‍വസ്, 
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. അശ്വതി, 
ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍
ഡോ. പൂര്‍ണിമ മല്ലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date