Skip to main content
ഭിന്നശേഷി കുട്ടികളുടെ ഫുട്ബോൾ മേള സംഘടിപ്പിച്ചു 

ഭിന്നശേഷി കുട്ടികളുടെ ഫുട്ബോൾ മേള സംഘടിപ്പിച്ചു 

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബി ആർ സി ഭിന്നശേഷി കുട്ടികൾക്ക് ഫുട്ബോൾ മേള സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. മറ്റു കുട്ടികൾക്കൊപ്പം ഭിന്നശേഷി കുട്ടികളെയും  ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോൾ മേള സംഘടിപ്പിച്ചത്.  

ഇരിങ്ങാലക്കുട ബിആർസി യിലെ 18 കുട്ടികൾ പങ്കെടുത്തു.  അവർക്കായി ഇരിങ്ങാലക്കുട ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്  ജേഴ്സി സൗജന്യമായി നൽകി.

 സ്പെഷ്യൽ എഡ്യൂക്കേറ്റർ സുജാത ആമുഖ സംഭാഷണം നടത്തി. ബിപിസി കെ ആർ സത്യപാലൻ, ജൂനിയർ നഴ്സ് അശ്വതി എൻ എച്ച്, ആശാവർക്കർ നീന ദിനേശ്വരൻ, ട്രെയിനർ സോണിയ വിശ്വം   എന്നിവർ സംസാരിച്ചു. കായിക അധ്യാപകൻ ഗോകുൽ ബി ഗോപൻ പരിപാടിക്ക് നേതൃത്വം നൽകി.

date