Skip to main content

ലേലം

കൂടാളി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന മഴമരം, മഞ്ഞക്കൊന്ന എന്നീ മരങ്ങള്‍ ഡിസംബര്‍ 12ന് രാവിലെ 11.30ന് കൂടാളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ നെല്ലിക്കുറ്റി റേഷന്‍കടക്ക് സമീപം ലേലം ചെയ്യും.

കോളയാട് ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വേക്കളം ഗവ.യു പി സ്‌കൂളിന്  സമീപമുള്ള സ്ഥലത്തെ പയ്യാനിമരം ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിനുള്ള ലേലം ഡിസംബര്‍ എട്ടിന് പകല്‍ 12 മണിക്ക് സ്‌കൂള്‍ പരിസരത്ത് നടക്കും.

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന റോഡരികിലുള്ള മരം ഡിസംബര്‍ 11ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും.

date