Skip to main content

ഉണർവ്വ് 2023 ക്രിസ്മസ് വിപണനമേളയ്ക്ക് തുടക്കം

 

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു 

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന 'ഉണർവ്വ് 2023' ക്രിസ്മസ് വിപണനമേള ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. 

സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്ന പ്രദർശന വിപണനമേളയിൽ സ്വയംതൊഴിൽ സംരംഭകരുടെ ഉത്പന്നങ്ങളാണ് പ്രധാന ആകർഷണം. തുണിത്തരങ്ങൾ, അത്തർ, സോപ്പ്, മൺ പാത്രങ്ങൾ, കേക്ക്, വെളിച്ചെണ്ണ, ഓയിൽ, കറി മസാലകൾ എന്നീ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാകും. ഡിസംബർ 19 മുതൽ 21 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

എറണാകുളം മേഖല എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഡി.എസ് ഉണ്ണികൃഷ്ണൻ, പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, എംപ്ലോയ്മെന്റ് ഓഫീസർമാരായ സി.പി ഐഷ, കെ.എസ് സനോജ്, പി.എസ് ജോസ് എന്നിവർ സംസാരിച്ചു. സബ് റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ കെ.എസ് ബിന്ദു ആദ്യ വില്പന നിർവഹിച്ചു.

date