Skip to main content

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്‌സ്‌ സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസായിരിക്കണം. 

യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകൾ, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്. എഴുത്തു പരീക്ഷകൾ, അസൈൻമെന്റുകൾ. പ്രോജക്ട്, പ്രാക്ടിക്കൽ പരീക്ഷകൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിർണ്ണയം. 

പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നതിന് 70 ശതമാനം ഹാജർ ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യം. അപേക്ഷകർ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്ക് പ്ലസ് ടു യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് പൂർത്തിയാക്കാം.

ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുന്നതിന' https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾ. തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി. ഓഫീസിൽ നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ, നന്ദാവനം, വികാസ്‌ ഭവൻ പി. ഒ., തിരുവനന്തപുരം - 33. ഫോൺ നം: 04712325101. 8281114464. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. എറണാകുളം ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ആനന്ദം യോഗ ആ൯്റ് മെഡിറ്റേഷൻ സെൻ്റർ എറണാകുളം-9446605436, സൺറൈസ് അക്കാദമി. എറണാകുളം - 9446607564, ശ്രീശങ്കര വിദ്യാപീഠം കോളേജ്. പെരുമ്പാവൂർ: 0484-2657038, 9048105832 ,9645835831.
 

date