Skip to main content

നവകേരള സദസ്സിനെ ആവേശത്തോടെ വരവേറ്റ് ചവറ

നവ കേരളത്തിനെ ആവേശത്തോടെ വരവേറ്റ് ചവറ നിയോജക മണ്ഡലം. കെഎംഎംഎല്‍ ഗ്രൗണ്ടിലെ സദസില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ- സാംസ്‌കാരിക കലാപരിപാടികള്‍ അരങ്ങേറി. ചലച്ചിത്ര സംഗീതസംവിധായകനും പിന്നണിഗായകനുമായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗീത പരിപാടി ആവേശമുയര്‍ത്തി.

പരാതി സമര്‍പ്പിക്കാനായി വേദിക്ക് സമീപം 21 കൗണ്ടറുകളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പോലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടും. കുടിവെള്ളം, ലഘുഭക്ഷണം, ഇ-ടോയിലറ്റ്, പാര്‍ക്കിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി. സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏകോപിപ്പിക്കുന്നതിനായി 750 ഓളം വോളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചു.

date