Skip to main content

അറിയിപ്പുകൾ 

 

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ ഡി ടൈപ്പിസ്റ്റ് (കാറ്റഗറി ന. 280/2018) (നേരിട്ടുള്ള നിയമനം) തസ്തികയുടെ 10/11/2020 തീയതിയിൽ 326/2020/ഡി ഓ ഡി - നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 09/11/2023 അർദ്ധരാത്രിയിൽ പൂർത്തിയായതിനാൽ 10/11/2023 പൂർവ്വാഹ്നം മുതൽ പ്രസ്തുത റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യ യോഗ്യതയാണ്. അപേക്ഷകർ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.  https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ  സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ 31. ഫോൺ : 0471  2325101, 8281114464. www.srccc.in  

പേർസണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് 

കേന്ദ്ര സംസ്ഥാന  സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും  നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ  മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ പേർസണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് കണ്ണൂർ, വയനാട് ,കോഴിക്കോട്  ,കാസറഗോഡ് ,ജില്ലകളിലെ  പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന  യുവതി യുവാക്കൾക്ക് അപേക്ഷിക്കാം . ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക്  മുൻഗണന.  പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും  സൗജന്യം.  ഫോൺ : 9072668543. 

പശു വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ  ഡിസംബർ  27, 28 തിയ്യതികളിൽ പശു വളർത്തൽ  പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഡിസംബർ 26ന് മുമ്പായി 04972-763473 എന്ന  നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. 

ഫിംസിൽ രജിസ്റ്റർ ചെയ്യണം 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും ഫിഷറീസ് ഇൻഫർമേഷൻ പോർട്ടലായ ഫിംസിൽ (ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. രജിസ്റ്റർ ചെയ്യാനുളളവർ ഡിസംബർ 31നകം ക്ഷേമനിധി പാസ്ബുക്ക്, ആധാർകാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ബേപ്പൂർ, വെസ്റ്റ്ഹിൽ, കൊയിലാണ്ടി, തിക്കോടി, വടകര, കോഴിക്കോട് ഉൾനാടൻ എന്നിവിടങ്ങളിലെ ക്ഷേമനിധി ബോർഡ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തണം. കഴിഞ്ഞ വർഷം ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ ചേർന്നവർ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഫോൺ  : 0495  2383472 

മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് ഓഫീസർ നിയമനം 

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്‌സിംഗ് ഓഫീസർ താത്കാലിക തസ്തികയിലേക്ക് ഒരു വർഷത്തെ  കരാറാടിസാഥാനത്തിൽ് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:  പ്ലസ് ടു, ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി/ ബി.എസ്.സി നഴ്‌സിംഗ്. കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രായപരിധി: 18-36. ഉദ്യോഗാർത്ഥികൾ  ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ 0495-2355900 എന്ന ഫോൺ നമ്പറിൽ വിളിച്ചോ  ഡിസംബർ 27ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക്  കൂടിക്കാഴ്ച്ച/എഴുത്ത് പരീക്ഷ നടത്തി  അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കി നിയമനം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

വയനാട് മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് 

വയനാട് ജില്ലയിലെ ഗവ. മെഡിക്കൽ കോളേജിൽ  അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്)  തസ്തികയിൽ താത്കാലിക  ഒഴിവ് നിലവിലുണ്ട്. യോഗ്യത  :  ഓർത്തോപീഡിക്സിൽ എം എസ് അല്ലെങ്കിൽ ഡി എൻ ബി, ഒരു വർഷത്തെ സീനിയർ റെസിഡൻസി.  ശമ്പളം :  68900-205500 (സ്കെയിൽ ഓഫ് പേ ) പ്രായം : 21 -46. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 27 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.  നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഓസി ഹാജരാക്കേണ്ടതാണ്. ഫോൺ : 0495 2376179

date