Skip to main content

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്; ആവേശമായി പുരുഷ വോളിബോൾ

 

പുരുഷ വിഭാഗത്തിൽ പാറ്റേൺ കാരന്തൂർ ജേതാക്കൾ

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പുരുഷ വിഭാഗം വോളിബോൾ മത്സരത്തിൽ പാറ്റേൺ കാരന്തൂർ ജേതാക്കളായി. ചേളന്നൂർ എസ് എൻ ജി കോളേജാണ് റണ്ണേഴ്സ് അപ്പ്. ഡിസംബർ 26 മുതൽ 29 വരെ വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പുരുഷ വിഭാഗം വോളിബോൾ മത്സര വിജയികൾക്ക് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാൽ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് എട്ടായിരം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് നാലായിരം രൂപയുമാണ് സമ്മാനത്തുക. വനിതാ വിഭാഗം മത്സരത്തിൽ വോളി ഫ്രണ്ട്സ് പയിമ്പ്ര ജേതാക്കളായപ്പോൾ ചേളന്നൂർ എസ് എൻ ജി കോളേജ് റണ്ണേഴ്സ് അപ്പായി. 

ബുധൻ (ഡിസംബർ 20 ) വൈകീട്ട് അഞ്ച് മണിക്ക് കബഡി മത്സരവും വ്യാഴാഴ്ച വൈകീട്ട് സെപക് താക്രോയും കോഴിക്കോട് ബീച്ചിൽ നടക്കും.

date