Skip to main content

ബേപ്പൂര്‍ ഇന്റർനാഷനൽ വാട്ടര്‍ ഫെസ്റ്റ് വര്‍ണാഭമാക്കാന്‍ ഘോഷയാത്രയും

 

ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടര്‍ ഫെസ്റ്റ് വര്‍ണാഭമാക്കാന്‍ ഘോഷയാത്രയും. വാട്ടര്‍ ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസമായ 26 ന് വൈകീട്ട് നാല് മണിക്ക് ബേപ്പൂര്‍ കയര്‍ ഫാക്ടറി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയായ പുലിമുട്ടില്‍ അവസാനിക്കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉള്‍പ്പടെ ഘോഷയാത്രയില്‍ അണിനിരക്കും. 

നാല് ദിനങ്ങള്‍ ബേപ്പൂരിന് ആവേശം പകരുന്ന വാട്ടര്‍ ഫെസ്റ്റിന്റെ പൊലിമ വിളിച്ചോതുന്നതായിരിക്കും ഘോഷയാത്ര. ഒപ്പന, കോല്‍ക്കളി, ശിങ്കാരിമേളം തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ ഉള്‍പ്പടെ ഘോഷയാത്രയുടെ ഭാഗമാകും. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകള്‍ ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍ വി നവാസ് അറിയിച്ചു.

date