Skip to main content

ജാഗ്രത സമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു

വനിതാ കമ്മീഷന്റെയും ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി നടത്തി. പരിശീലന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷത വഹിച്ചു.

മാത്തറ ഇഎംഎസ് ഹാളിൽ നടന്ന പരിപാടിയിൽ 200 ലധികം ആളുകൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, മെമ്പർമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്ത് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ധു നന്ദിയും പറഞ്ഞു.

date