Skip to main content

റീട്ടെയില്‍ ഔട്ട്ലറ്റില്‍ സര്‍വ്വീസ് പ്രൊവൈഡര്‍

ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പാലക്കാട് ജില്ലയിലുള്ള കൊക്കൊ റീട്ടെയില്‍ ഔട്ട്ലറ്റില്‍ സര്‍വ്വീസ് പ്രൊവൈഡര്‍ ആയി നിയമിക്കുന്നതിനായി 21 നും 60 നും മധ്യേ പ്രായമുള്ള ജെ.സി.ഒ റാങ്കില്‍ കുറയാതെ വിരമിച്ച വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി www.bharatpetroleum.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ സൈനിക ക്ഷേമ ആഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 21 ആണ്. അവസാന തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നും ജില്ലാ സൈനിക ക്ഷേമ ആഫീസര്‍ അറിയിച്ചു.

date