Skip to main content

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്: ബേപ്പൂരിന്റെ ചരിത്രവും ടൂറിസം സാധ്യതകളും അറിയാൻ 'ഹെറിറ്റേജ് ട്രയൽ'

 

അടയാളപ്പെടുത്തിയതും അല്ലാത്തതുമായ ചരിത്ര കഥകൾ ഒരുപാടുണ്ട് ബേപ്പൂരിന്. ഈ കഥകളും ചരിത്രവും ടൂറിസം സാധ്യതകളും അറിയാൻ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി 'ഹെറിറ്റേജ് ട്രയൽ' ഒരുക്കുകയാണ് സംഘാടക സമിതി.

ഫാറൂഖ് കോളേജ് ടൂറിസം ക്ലബ്ബിലെ 25 വിദ്യാർത്ഥികളാണ് യാത്രയുടെ ഭാഗമാവുന്നത്. സ്റ്റോറി ടെല്ലർ രജീഷ് രാഘവൻ യാത്രയിൽ ക്യൂറേറ്റർ ആവും.

നാളെ (ഡിസംബർ 20) ഉച്ച 2.30ന് ചാലിയത്ത് നിന്ന് യാത്ര ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഷൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യും. ബേപ്പൂർ ബീച്ച്, ജങ്കാർ, ചാലിയം ബീച്ച് വഴി ഫറോക്ക് പഴയ പാലം  വരെ സംഘം ബോട്ടിലാണ് യാത്ര ചെയ്യുക. തുടർന്ന് മറ്റൊരു വാഹനത്തിൽ ഫറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറിയും സമീപമുള്ള ജർമ്മൻ ബംഗ്ലാവും സന്ദർശിക്കും. തുടർന്ന് ബേപ്പൂർ ഉരു നിർമ്മാണ കേന്ദ്രം, വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് എന്നിവ സന്ദർശിക്കും. വൈകീട്ട് ആറുമണിയോട് കൂടി ഗോതീശ്വരം ബീച്ചിൽ യാത്ര സമാപിക്കും.

ഗോതീശ്വരം ബീച്ചിൽ ജനപ്രതിനിധികൾ, ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ് എന്നിവരുമായി വിദ്യാർത്ഥികൾ സംവാദം നടത്തും. ബേപ്പൂരിന്റെ ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള പ്രോജക്ട്  ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ പിന്നീട് സമർപ്പിക്കും.

ഡിസംബർ 26 മുതൽ 29 വരെയാണ് ബേപ്പൂരിൽ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ മൂന്നാം സീസൺ നടക്കുക.

date