Skip to main content

അവകാശത്തിനായി അവര്‍ ഒത്തുകൂടി; ഭിന്നശേഷി വൈകല്യ നിര്‍ണ്ണയ ക്യാമ്പ് സമ്പൂര്‍ണ്ണ വിജയം

കയ്പമംഗലം നിയോജക മണ്ഡലത്തിലെയും കൊടുങ്ങല്ലൂര്‍ നഗരസഭയുടെയും പരിധിയില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പും യു.ഡി.ഐ.ഡി അദാലത്തും സംഘടിപ്പിച്ചു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം

കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് ഭിന്നശേഷി നിര്‍ണ്ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചത്. 136 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

മതിലകം പള്ളിവളവ് സാന്‍ജോ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.എസ്. ജയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ബാബു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ബോര്‍ഡ് ഓര്‍ത്തോപീഡിക് ഡോ. കെ.എസ്. സുധീര്‍, പി.എം.ആര്‍ ഡോ. സൈന മേരി, ഒഫ്ത്താല്‍മോളോജിസ്റ്റ് ഡോ. ഹേമന്ത്, പീഡിയാട്രിസ്റ്റ് ഡോ. ബിജു, ഇ.എന്‍.ടി ഡോ. ജീന, സൈക്യാട്രിസ്റ്റുമാരായ ഡോ. അനു സൗമ്യ ചെറിയാന്‍, ഡോ. ലിന്‍തു ശിവശങ്കരന്‍ എന്നിവര്‍ ക്യാമ്പില്‍ ബോര്‍ഡ് അംഗങ്ങളായി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി സജീവ്, കോര്‍ഡിനേറ്റര്‍മാരായ എ.ആര്‍ ശരത്ത്, വി.പി സുബിന്‍, ജിസ്മി ജോണി, പി.വി വര്‍ഷ എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി.

date