Skip to main content

ഇന്നോവേറ്റീവ് കൊമേഴ്‌സ് ശില്‍പ്പശാല സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട, കൊടകര ബി.ആര്‍.സിയുടെ സംയുക്താഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി കൊമേഴ്‌സ് അധ്യാപകര്‍ക്ക് 'ഇന്നോവേറ്റീവ് കൊമേഴ്സ്' എന്ന പേരില്‍ ഏകദിന ശില്‍പ്പശാല നടത്തി. കുട്ടികളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചത്.

ശില്‍പ്പശാല സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു. പെനി ആന്റണി, റോസിലിറ്റി എന്നീ അധ്യാപകര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട ബി.ആര്‍.സി ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.ആര്‍ സത്യപാലന്‍, സി. ശാരി ശങ്കര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ രമ്യ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട, കൊടകര മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് അധ്യാപകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

date