Skip to main content
കപ്പാറയില്‍ ലൈഫ് വീടുകളുടെ താക്കോല്‍ദാനം നടത്തി

കപ്പാറയില്‍ ലൈഫ് വീടുകളുടെ താക്കോല്‍ദാനം നടത്തി

ലൈഫ് ഭവന പദ്ധതിയില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് കപ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 4 വീടുകളുടെ സമര്‍പ്പണം നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സമതി ചെയര്‍പേഴ്‌സണ്‍ കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, ഭരണ സമിതി അംഗം മണി സജയന്‍, അങ്കണവാടി ടീച്ചര്‍ ലജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date