Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി

ജില്ലയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കുടിവെള്ള പദ്ധതിക്ക് സ്ഥലവും കിണറും ദാനമായി നല്‍കിയ തന്റെ പിതാമഹന്റെ പേര് ആ പദ്ധതിയ്ക്ക് നല്‍കാമെന്ന വാഗ്ദാനം കോര്‍പ്പറേഷന്‍ അധികൃതര്‍ പാലിക്കുന്നില്ലയെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് വാഗ്ദാനം നടപ്പാക്കിയതായി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. പരാതിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ശേഷിച്ച പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റിവൈച്ചു.

date