Skip to main content
പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നടത്തി

പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം നടത്തി

തെക്കുംകര ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് വാഴാനിയില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് പരിചരണ പദ്ധതിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടി നടന്നു. വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് രോഗികള്‍ക്കുള്ള ധനസഹായാര്‍ത്ഥം കടകളില്‍ സ്ഥാപിക്കുന്ന ബോക്സിന്റെയും പുതിയ ലോഗോയുടെയും പ്രകാശനം എംഎല്‍എ ചടങ്ങില്‍ നിര്‍വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.കെ ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വി.സി സജീന്ദ്രന്‍, പി.ആര്‍ രാധാകൃഷ്ണന്‍, സബിത സതീഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി ജേക്കബ്, പി.എസ് റഫീക്ക്, പി.ടി മണികണ്ഠന്‍, ശാന്ത ഉണ്ണികൃഷ്ണന്‍, എ.ആര്‍ കൃഷ്ണന്‍കുട്ടി, തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷീജ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കെ. രാജു, തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

date