Skip to main content

നിപ്മറില്‍ കേക്ക് മേള സംഘടിപ്പിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) ഭിന്നശേഷി കുട്ടികളുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ കേക്ക് മേള തുടങ്ങി. സ്വയം തൊഴില്‍ പരിശീലന പരിപാടിയായ എംവോക്കിന്റെ ഭാഗമായാണ് കേക്ക് മേള സംഘടിപ്പിക്കുന്നത്. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കേക്ക് ഫെസ്റ്റ് ജില്ലാ കളക്റ്റര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.

പൈനാപ്പിള്‍ കേക്ക്, മാര്‍ബിള്‍ കേക്ക്, പ്ലം കേക്ക്, ഡ്രീം കേക്ക്, ക്യാരറ്റ്, ഡേറ്റ്‌സ്, ജാര്‍ കേക്ക് തുടങ്ങി വിവിധയിനം കേക്കുകളാണ് കേക്ക് മേളയില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളത്. അഞ്ചു കുട്ടികളും അവരുടെ അമ്മമാരുമാണ് കേക്ക് മേളയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. ഡിസംബര്‍ 20, 21, 22 തീയതികളില്‍ മൂന്നു ദിവസമാണ് കേക്ക് മേള നടക്കുക.

ചടങ്ങില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ഡോ. നിമ്മി ജോസഫ്, പഞ്ചായത്ത് അംഗം മേരി ഐസക്, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ അനു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

date