Skip to main content

രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തും: മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ എല്ലാ വീടുകളിലും രണ്ടു വർഷത്തിനകം പൈപ്പിലൂടെ കുടിവെള്ളമെത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വർക്കല നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളസദസ്സിലൂടെ കേരളത്തിന് പുത്തനുണർവ്വ് സമ്മാനിക്കുകയാണ്. നാടിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള വേദിയാണിത്. സർക്കാർ ജനങ്ങളിലേക്ക് വരുമ്പോൾ ബഹിഷ് കരണാഹ്വാനം നടത്തുന്നത് ശരിയല്ല. അത്തരം ആളുകൾ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഏത് മേഖലയെടുത്താലും സർക്കാർ സമഗ്രമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പ്രാഥമിക വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും ഉയർന്ന നിലവാരത്തിലെത്തി. വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കാൻ വരികയാണ്. ആരോഗ്യമേഖലയിലും വൻ മുന്നേറ്റമാണ് നമ്മൾ ഉണ്ടാക്കിയത്. കോവിഡ് കാലത്ത് ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി അത്ഭുതം സൃഷ്ടിച്ച സർക്കാരാണിത്. ശിവഗിരിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാരിൻ്റെ കാലത്ത് നടപ്പാക്കിയത്. ശിവഗിരി - തൊടുവെ പാലത്തിൻ്റെ നിർമാണത്തിന്  ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ഈ മേഖലയിൽ വലിയ നേട്ട മുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

 

date