Skip to main content

അന്തര്‍ദേശീയ സാഹിത്യോത്സവം: ക്വട്ടേഷനുകള്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള അന്തര്‍ദേശീയ സാഹിത്യോത്സവം-ദേശീയ പുസ്തകോത്സവത്തിനായി മേശ - കസേര, ഗെയ്റ്റ്, സെക്യൂരിറ്റി, പ്രചരണാര്‍ത്ഥം സ്ഥാപിക്കുന്ന പോളി കോട്ടണ്‍ അല്ലെങ്കില്‍ സാറ്റ് പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി 2024 ജനുവരി മൂന്നിന് വൈകീട്ട് 5 മണി. ക്വട്ടേഷന്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ് തൃശൂര്‍, 680020 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralasahityaakademi.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2331069.

date