Skip to main content

ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

സംസ്ഥാന ഭൂജല അതോറിറ്റിയുടെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഭൂജല വകുപ്പ് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് നജീദ സാദിഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജേഷ് (ആറളം), പി രജനി(പായം), കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍(അയ്യന്‍കുന്ന്), പി ശ്രീമതി(തില്ലങ്കേരി), കെ വി മിനി(കീഴല്ലൂര്‍), പി കെ ഷൈമ(കൂടാളി), ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി ധനേശന്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ വി വി പ്രകാശന്‍, ജല സുരക്ഷ എന്ന വിഷയത്തില്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി ഷാബി എന്നിവര്‍ ക്ലാസ്സെടുത്തു

date