Skip to main content

യുവജന കമ്മീഷൻ യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു

 

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2024 ജനുവരി 6,7 തീയതികളിൽ ആലപ്പുഴ, കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സംഗമം സംഘടിപ്പിക്കുന്നത്. 

യുവ കർഷകർക്ക് ഒത്തുകൂടാനും നൂതന കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ചും കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക്  ദിശാബോധവും നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യമുള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാം. 

പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം official.ksyc@gmail.com മെയിൽ ഐ.ഡിയിലോ സംസ്ഥാന യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 വിലാസത്തിൽ തപാൽ മുഖേനയോ ഡിസംബർ 31 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ - 0471 2308630

date