Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ 2022-23 അദ്ധ്യയന വർഷത്തിൽ സംസ്ഥാന- ദേശീയ  തലത്തിൽ  കാലാകായിക അക്കാദമിക് രംഗത്ത് മികവ് പുലർത്തിയവർക്ക് പ്രത്യേക പാരിതോഷികം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 

വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എറണാകുളം എസ്.ആർ.എം. റോഡിലുള്ള ജില്ലാ ഓഫീസിൽ 2024 ജനുവരി 15 നകം സമർപ്പിക്കണം.  ഫോൺ :0484-2401632

date