Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡൈവേഴ്‌സിറ്റി ഇൻഡക്ഷൻ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി   മുളക്കുഴ, തെക്കേക്കര ,ചെട്ടികുളങ്ങര , തഴക്കര ,ഭരണിക്കാവ്  , പാലമേൽ ഗ്രാമ പഞ്ചായത്തുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വോളന്റീയർമാരെ പ്രതിമാസം 8000 രൂപ വേതന നിരക്കിൽ ആറു മാസത്തേക്ക് നിയോഗിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ളവരും മുളക്കുഴ,തെക്കേക്കര,ചെട്ടികുളങ്ങര,തഴക്കര,ഭരണിക്കാവ്,പാലമേൽ ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരും പ്ലസ് ടു / വി.എച്.എസ്.സി / തത്തുല്യം വിജയിച്ചവരുമായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജാതി , പ്രായം , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ചെങ്ങന്നൂർ / മാവേലിക്കര / ഭരണിക്കാവ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ  ഡിസംബർ 30 നകം അപേക്ഷ നൽകണം.

date