Skip to main content

മാർക്കറ്റ് മിസ്റ്ററി വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

ആലപ്പുഴ : മാർക്കറ്റിംഗ് മേഖലയിൽ  കൂടുതൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി  വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്  മൂന്നുദിവസത്തെ മാർക്കറ്റ് മിസ്റ്ററി വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 28 മുതൽ 30 വരെ കളമശ്ശേരിയിലെ   കെ.  ഐ. ഇ. ഡി ക്യാമ്പസിൽ വെച്ചാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓൺലൈനായി  http:/kied.info/training-calender/  എന്ന വെബ്സൈറ്റിൽ  അപേക്ഷിക്കുക    അവസാന  തീയതി ഡിസംബർ 26. തിരഞ്ഞെടുക്കുന്ന 35 പേർക്കാണ് അവസരം. 2950 രൂപയാണ് പരിശീലന ഫീസ് (കോഴ്സ്ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെട )
 താമസം ആവശ്യമില്ലാത്തവർക്ക് 1200 രുപ ,  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് താമസം കൂടാതെ 800  രുപയും  താമസം ഉൾപ്പെടെ 1800 രൂപയുമാണ് ഫീസ് 

 വിവരങ്ങൾക്ക്. 0484 2532890, 0484 2550322, 9567538749

date