Skip to main content

പ്രീമെട്രിക്സ് സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

ആലപ്പുഴ : സംസ്ഥാന സർക്കാർ,  എയ്ഡഡ്,  അംഗീകൃത അൺഎയ്ഡഡ്  സ്കൂളുകളിൽ ഒന്നു മുതൽ  പത്തുവരെയുള്ള  ക്ലാസുകളിൽ പഠിക്കുന്ന ആരോഗ്യഹാനിക്ക്  ഇടയാകുന്ന സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്ന രക്ഷിതാക്കളുടെ മക്കളിൽ നിന്നും  സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട സ്ഥാപനമേധാവികൾ  അർഹരായ വിദ്യാർഥികളിൽ നിന്നും ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സ്വീകരിച്ച്  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്. 2023 ഡിസംബർ 15 മുതൽ 2024 മാർച്ച് 15 വരെ സൈറ്റ് ഓപ്പൺ ആയിരിക്കും.

 വിവരങ്ങൾക്ക് :0477 2252548,   ഇമെയിൽ : E-mail: ddoforscalpy@gmail.com

date