Skip to main content

അറിയിപ്പുകൾ 

 

ഗതാഗതം നിരോധിച്ചു 

മൂന്നാംകൈ - കരിങ്ങാട് - കൈവേലി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വണ്ണാത്തിപൊയിൽ മുതൽ കരിങ്ങാട് നട, താഴെ ഏച്ചിൽക്കണ്ടി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ  ഡിസംബർ 22  മുതൽ പ്രവൃത്തി തീരുന്നത് വരെ  ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൈവേലി വഴി കരിങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എടോണി റോഡ് - ഏച്ചിൽക്കണ്ടി വഴി കരിങ്ങാടേക്കും തിരിച്ചും പോകേണ്ടതാണ്.  
 
പി എസ് സി അഭിമുഖം

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി ) (എൻസിഎ - എസ് സി സിസി ) ( കാറ്റഗറി ന. 641/2021) തസ്തികയുടെ 13.09.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഡിസംബർ 29ന് 
പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ :  0495 2371971 

പി എസ് സി അഭിമുഖം

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ( IV എൻസിഎ എസ് ടി) (കാറ്റഗറി നമ്പർ. 640/2022) തസ്തികയുടെ 15.09.2023 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഡിസംബർ 29ന് രാവിലെ 10 മണിക്ക് കോഴിക്കോട് മേഖലാ പി എസ് സി ഓഫീസിൽ നടക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ :  0495 2371971 

അപേക്ഷ ക്ഷണിച്ചു

എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  അവസാന തിയ്യതി : ഡിസംബർ 31. പട്ടികജാതി / പട്ടിക വർഗ്ഗ / ഒഇസി വിദ്യാർത്ഥികൾക്ക് കോഴ്സ് സൗജന്യമാണ്.  ഫോൺ : 0495 2720250, 9745208363 

പശു വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ  ഡിസംബർ  27, 28 തിയ്യതികളിൽ പശു വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഡിസംബർ  26ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ  04972-763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. 

ജനറൽ ആശുപത്രിയിൽ ഒഴിവുകൾ

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ്  എസ്  ഡി ടെക്നീഷ്യൻ, എക്കോ ടെക്‌നീഷ്യൻ തസ്തികകളിലേക്ക്  നിയമനം നടത്തുന്നു.  ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. യോഗ്യത :-  1. സി എസ്  എസ്  ഡി ടെക്നീഷ്യൻ: സി എസ്  എസ്  ഡിയിൽ  സർക്കാർ അംഗീകൃത ഡിപ്ലോമ. കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അഭികാമ്യം. 2. എക്കോ ടെക്‌നീഷ്യൻ:  സർക്കാർ അംഗീകൃത ബിസിവിടി / ഡിസിവിടി കോഴ്സ്. എക്കോ കാർഡിയോഗ്രാഫ്  ആൻഡ് കാർഡിയാക്  ടെക്നോളജിയിൽ ഡിപ്ലോമ. കാത്ത് ലാബിൽ രണ്ട് വർഷത്തെ പരിചയം അഭികാമ്യം.  ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 23ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495  2365367

ക്വട്ടേഷനുകൾ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ് കോളേജിലേയ്ക്ക് ഇൻസിനറേറ്റർ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ "ക്വട്ടേഷൻ നമ്പർ 29 /23-24 - ഇൻസിനറേറ്റർ വിതരണത്തിനുള്ള ക്വട്ടേഷൻ" എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ്, കോളേജ് ,കോഴിക്കോട് ,വെസ്റ്റ് ഹിൽ (പി ഒ ), 673005 എന്ന മേൽ വിലാസത്തിൽ അയക്കേണ്ടതാണ് . പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 2024 ജനുവരി ഒന്ന് ഉച്ചക്ക് രണ്ട് മണി. പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. www.geckkd.ac.in ഫോൺ : 0495 2383 220  

സോഷ്യൽ വർക്കർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സോഷ്യൽ വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത :  സോഷ്യൽ വർക്ക്  / സോഷ്യൽ സയൻസ് / സോഷ്യോളജിയിലുളള അംഗീകൃത സർവകലാശാല ബിരുദം. പ്രസ്തുത മേഖലയിലുളള തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം :  18-40 വയസ്സ്. ശമ്പളം : 21,175/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവ‍ൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 28നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0495-2370179   

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II  ( എസ് ആർ ഫ്രം എസ് ടി ഒൺലി) ഇൻ  ഹെൽത്ത് സർവീസസ് ഡിപ്പാർട്ടമെന്റ് ( കാറ്റ. ന: 327/2022) തസ്തികക്കായി ഡിസംബർ അഞ്ചിന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

date